gallery/malayalam

ഷാലോം.. നിങ്ങൾക്ക്  സമാധാനം..

ബേഥാന്യ ഗോസ്പൽ മിനിസ്ട്രിയിലേക്ക് ഹാർദ്ദവമായ സ്വാഗതം.

പ്രിയ സഹോദരാ / സഹോദരി, യേശുവിൽ നിത്യമായ രക്ഷ നേടാനും ദൈവത്തിന്റെ നിത്യരാജ്യത്തിന്റെ അവകാശിയാകാനും യഥാർത്ഥ പാതയിലേക്ക് നിങ്ങളെ നയിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയും  ദൈവനാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

 

ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു........... യോഹന്നാൻ 7: 37 -39 

 

യോഹന്നാൻ അപ്പോസ്തോലൻ സുവിശേഷത്തിൽ ഇപ്രകാരം എഴുതി "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു." (യോഹന്നാൻ 3 :16 18 )

gallery/jesus baptised

ബേഥാന്യയിൽ, ജോർദാൻ നദിയിൽ, സ്നാനപ്പെടുവാനായി നടന്നു വരുന്ന യേശുവിനെ നോക്കി യോഹന്നാൻ സ്നാപകൻ ഇപ്രകാരം വിളിച്ചു പറഞ്ഞു. "ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു. എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു" എന്നു പറഞ്ഞു. യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: "ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: 'ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു' എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു."  യോഹന്നാൻ 1 : 29 -34

യേശു  നിക്കോദേമോസിനോടു:  “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു. നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.  ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
യോഹന്നാൻ 3: 3-7

 

യേശുവിന്റെ ശിഷ്യൻ ആയിരുന്ന യോഹന്നാൻ പറയുന്നത് കേൾക്കുക "ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു....... വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു."  യോഹന്നാൻ 1 : 1 ,2, 14 

 

gallery/2_20190208151357

പ്രിയ സഹോദരാ / സഹോദരി, ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കട്ടയോ?

 

ഒരു പാപി അനുതപിക്കുന്നത് കണ്ട് സ്വർഗ്ഗം സന്തോ ഷിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ?

 

നമ്മൾ  വളർന്നു വരുമ്പോൾ, ലോകത്തിലുള്ള പാ പം നമ്മുടെ ഹൃദയത്തിലും ജഡത്തിലും  പ്രവേ ശിച്ച്‌  അറിഞ്ഞോ അറിയാതെയോ നാം പാപത്തി ലേക്ക് വീഴുന്നു എന്ന് നിങ്ങൾ അറിയുന്നുവോ?

 

ദൈവം   കളങ്കമില്ലാത്തവനും        പരിശുദ്ധനും ആകയാൽ, നാം ചെയ്യുന്ന പാപങ്ങൾ നമ്മെ ദൈവത്തിൽ നിന്ന് അകറ്റിക്കളയുന്നു എന്ന് നിങ്ങൾക്കറിയാമോ?


അതിനാൽ,  നമ്മുടെ പാപസ്വഭാവത്തിൽ നമുക്ക് അവങ്കലേക്ക് മടങ്ങി വരാൻ  കഴിയുന്നില്ല. 

 

നമ്മുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും നമ്മുടെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുകയും ചെയ്യുമ്പോൾ, ദൈവം നമ്മോട് ക്ഷമിക്കുകയും പാപത്തിന്റെ പിടിയിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യും, കാരണം, അവൻ തന്റെ ഏകജാതനായ പുത്രനായ ക്രിസ്തു യേശുവിനെ കാൽവരി ക്രൂശിൽ, ലോകത്തിന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ  നിത്യയാഗമായി നൽകി.

gallery/redeemed

പ്രിയ സഹോദരാ / സഹോദരി, ക്രിസ്തു യേശുവിൽ വിശ്വസിക്കുവാനും അവനെ നിങ്ങളുടെ കർത്താവും രക്ഷകനുമായി സ്വീകരിക്കാനും നിങ്ങൾ തയ്യാറാണോ?

 

ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും നമ്മുടെ രക്ഷകനായ ക്രിസ്തു യേശുവിന്റെ വിലയേറിയ രക്തത്തിൽ നിങ്ങളെ കഴുകുകയും പരിശുദ്ധാത്മാവായ ദൈവത്തിന്റെ ബലത്തോടും ശക്തിയോടും കൂടി നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും എന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

 

യേശുക്രിസ്തുവിൽ ഉള്ള രക്ഷ നേടുവാനായി, നിങ്ങൾ യാതൊരുവിധ മത കർമ്മങ്ങളും അനുഷ്ഠിക്കേണ്ടതില്ല.   പണം ചെലവഴിക്കുകയോ നിങ്ങളുടെ മതത്തിൽ നിന്ന് പരിവർത്തനം ചെയ്യുകയോ നിങ്ങളുടെ പേര് മാറ്റുകയോ നിങ്ങളുടെ പ്രിയപ്പെട്ടവരെ ഉപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല.

 

നിങ്ങളുടെ പാപങ്ങൾക്കായി യേശു ക്രൂശിൽ മരിച്ചുവെന്നും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചുവെന്നും നിങ്ങളുടെ ഹൃദയ ത്തിൽ വിശ്വസിക്കുക. നിങ്ങളുടെ സ്വന്തം വായ കൊണ്ട് അത് പ്രഖ്യാപിക്കുക. നിങ്ങൾ ക്രിസ്തു യേശുവിൽ രക്ഷിക്കപ്പെടും.

 

ശേഷം, ഒരു സ്നാപകന്റെ കൈകീഴിൽ വെള്ളത്തിൽ ഇറങ്ങി യേശു ക്രിസ്തു കല്പിച്ച പ്രകാരം പിതാവിന്റെയും പുത്രന്റെയും പരിശുധാൽമാവിന്റെയും നാമത്തിൽ സ്നാനം സ്വീകരിച്ചു ക്രിസ്തുയേശുവിനോട് ചേരുക.

 

നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

 

 

ദൈവമേ; സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞാൻ ഒരു പാപിയാണെന്ന് ഇപ്പോൾ ഞാൻ ഗ്രഹിച്ചിരിക്കുന്നു.  എന്റെ ജഡത്തിന്റെ മോഹങ്ങൾ ആസ്വദിക്കാൻ ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ നിന്ന് വളരെ ദൂരെയാണ് പോയതെന്ന് ഞാൻ അംഗീകരിക്കുന്നു. എന്റെ പാപങ്ങളും ലോകത്തിന്റെ മുഴുവൻ പാപങ്ങളും നിത്യമായി മോചിക്കുന്നതിനായി അവിടുന്ന്, അങ്ങയുടെ  മകനെ കാൽവരി കുരിശിൽ ബലിയർപ്പിച്ചുവെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. എന്റെ പാപകരമായ ജീവിതത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു. ഞാൻ യേശുവിൽ വിശ്വസിക്കുന്നു. എന്റെ പാപങ്ങൾ നിമിത്തം യേശു മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടുന്ന്,  അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ സ്വീകരിക്കേണമേ. എന്റെ കർത്താവേ, അങ്ങയെ മഹത്വപ്പെടുത്തുന്നതിനായി എന്റെ ബാക്കിയുള്ള ആയുഷ്കാലം മുഴുവൻ ജീവിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. അങ്ങയുടെ  പരിശുദ്ധാത്മാവിനാൽ എന്നെ ശക്തിപ്പെടുത്തേണമേ. ക്രിസ്തുയേശു വിന്റെ നാമത്തിൽ ഞാൻ  പ്രാർത്ഥിക്കുന്നു. ആമേൻ.

gallery/burden

പ്രിയ സുഹൃത്തേ, നിങ്ങളുടെ വിഷയങ്ങൾ എന്തുമായിക്കൊള്ളട്ടെ. നമ്മുടെ ഭാരങ്ങൾ വഹിക്കുന്ന കർത്താവായ യേശു കൂടെ ഉള്ളവർക്ക് യാതൊരു വിഷയവും ഭാരമായി തോന്നുകയില്ല. പത്രോസ്, തന്റെ ഒന്നാം ലേഖനത്തിൽ ഇപ്രകാരം എഴുതി, "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ."  1 പത്രോസ് 5 :7 

 

അതിനാൽ ആശ്വസിച്ചു കൊള്ളുക.

gallery/cross and christ

ഞങ്ങൾ ചെയ്യുന്നത്

 

  • ഹൃദയത്തിൽ മുറിവേറ്റവരെ താങ്ങുന്നു 

  •  
gallery/wounded heart

ഹൃദയത്തിൽ മുറിവേറ്റവരെ, മുറിവിന്റെ കാരണവുമായി അനുരഞ്ജനം നടത്താനും അതിന് കാരണമായവരോട് ക്ഷമിക്കാനും ഞങ്ങൾ സഹായിക്കുന്നു... പലപ്പോഴും, പല കാരണങ്ങളാലും വിശ്വാസികൾക്ക് മുറിവേൽക്കുന്നു. അത് കാരണം ചിലർ പിന്മാറ്റത്തിലേക്കും ലോകുന്നു.  ക്രിസ്തു യേശുവുമായി വീണ്ടും ഒന്നിക്കുന്നതിനും അവരെ ആത്മാവിൽ വളർത്തി യെടുക്കുന്നതിനും ദൈവം ഞങ്ങളെ അവരുമായി ബന്ധപ്പെടുത്തുന്നു.

  • വേദപുസ്തക പഠനവും സംശയ ദുരീകരണവും 

  •  

 

 

gallery/bible studies

ഞങ്ങൾ  ദൈവവചനം അതിന്റെ അക്ഷരീയ, സന്ദർഭോചിത, ദൈവശാസ്ത്ര, ആത്മീയ വശങ്ങളിൽ പഠിപ്പിക്കുന്നു. യാതൊരു മടിയും കൂടാതെ സംശയം ചോദിക്കാനും നിങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാനും  വിശുദ്ധ ബൈബിളിൽ ആഴത്തിൽ വേരൂന്നാനും  ഞങ്ങൾ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തുയേശുവിന്റെ പരിജ്ഞാനത്തിൽ ഞങ്ങളോടൊപ്പം വളരുവാൻ എല്ലാവരെയും  ഞങ്ങൾ  അനുവദിക്കുന്നു.

 

 

  • പ്രാർത്ഥനയും സ്തുതിപ്പും ആരാധനയും 

gallery/34640-praise-and-worship-1200.1200w.tn

ഞങ്ങളുടെ ബൈബിൾ പഠനത്തിനും, പ്രാർത്ഥനയ്ക്കും, ദൈവത്തെ സ്തുതിക്കുകയും, ആരാധിക്കുകയും, കർത്താവിന്റെ മേശയിൽ പങ്കാളികൾ ആകുവാനുമായി  ഞങ്ങൾ വാരാന്ത്യങ്ങളിൽ ഭവനത്തിൽ ഒത്തുകൂടുന്നു. എല്ലാ രാഷ്ട്രങ്ങൾക്കും രോഗികൾക്കും സർക്കാരുകൾക്കും നേതാക്കൾക്കും ഭരണാധികാരികൾക്കുമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. വിശ്വാസികളെയും സുവിശേഷകന്മാരെയും അവരുടെ ആവശ്യങ്ങളിൽ ഞങ്ങൾ പിന്തുണയ്ക്കുന്നു.

 

 

gallery/church_hilltop_building_alps_countryside_scenery_panoramic_mountain-491953
യേശു ക്രിസ്തുവിന്റെ പാതയിലേക്ക് മടങ്ങിവരുവാനായി ഞങ്ങൾ നിങ്ങളെ സഹായിക്കാം.